NEWS
ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാം ഓണാഘോഷവും
05/10/2025 07:46 PM IST
nila

വെൺമണി: ഐശ്വര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ളബ്ബിൻ്റെ മുപ്പത്തി ഒന്നാമത് വാർഷികവും ഇരുപത്തിയെട്ടാം ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മുളമുക്ക് ഐശ്വര്യ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ സാം കെ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ക്ളബ് പ്രസിഡണ്ട് അഭിലാഷ് എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാക്സൻ ജോയി , രക്ഷാധികാരി പി ടി വസന്തകുമാർ , മോഹൻ വല്യ കാട്ടിൽ , കെ വി സന്തോഷ് കല്യാത്ര , രശ്മി മോൾ , ലേഖ രാജേഷ് , രതീഷ് കുമാർ എന്നിവർ പ്രസംംഗിച്ചു. കലാ കായിക മത്സരങ്ങൾ , പരുന്താട്ടം , മെഗാ ഷോ എന്നിവയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











